ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഏറെ ചർച്ചകൾക്കു വഴിവച്ച വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. പകരം പുതിയ ബിൽ കൊണ്ടുവരും. ബിൽ പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികളും 12 ശുപാർശകളും മുന്നോട്ടുവച്ചിരുന്നു. ഇതു കണക്കിലെടുത്താണു ബിൽ പിൻവലിച്ചത്. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്ന സമഗ്രമായ പുതിയ നിയമം വരുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിബന്ധനകളിൽ സർക്കാർ ഏജൻസികൾക്ക് ഇളവു നൽകുന്ന നിർദേശം ഉൾപ്പെടുത്തിയാണ് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയത്. ഇതിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എംപിമാർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു.

English Summary: Personal Data Protection Bill Withdrawn After 81 Amendments Proposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com