ADVERTISEMENT

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് ആസ്ഥാനത്ത് ഇഡി റെയ്ഡ് നടത്തിയതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ പാർലമെന്റിന്റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. 

ലോക്സഭയിൽ ചോദ്യോത്തര വേള തുടങ്ങിയ ഉടനായിരുന്നു ബഹളം. റെയ്ഡിനെക്കുറിച്ചും അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും പ്രസ്താവന നടത്താൻ സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെ അനുവദിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം സ്പീക്കർ ഓം ബിർല അനുവദിച്ചില്ല. തുടർന്ന് യുപിഎ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 12 വരെ നിർത്തിവച്ചശേഷം വീണ്ടും ചേർന്നപ്പോഴും ബഹളമുണ്ടായി. ഉച്ചയ്ക്കുശേഷവും പ്രതിഷേധം തുടർന്നു. 

രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ശ്രമിച്ചെങ്കിലും സഭ നിയന്ത്രിച്ച ഹരിവംശ് സിങ് അനുമതി നൽകിയില്ല. തുടർന്നു കോൺഗ്രസ് എംപിമാർ ഇറങ്ങിപ്പോയി. 

English Summary: Protest in loksabha over ED raid in National Herald head quarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com