‘വിവാഹവാഗ്ദാനം പാലിക്കാനാകാത്തതും കപടവാഗ്ദാനം നൽകുന്നതും വ്യത്യസ്തം’

supreme-court-of-india
സുപ്രീം കോടതി
SHARE

ന്യൂഡൽഹി ∙ വിവാഹത്തെക്കുറിച്ചു കപടവാഗ്ദാനം നൽകുന്നതും ആത്മാർഥതയോടെ വിവാഹവാഗ്ദാനം നൽകി അതു പാലിക്കാൻ കഴിയാതെ പോകുന്നതും വ്യത്യസ്തമാണെന്നു സുപ്രീം കോടതി. ഒന്നിച്ചു താമസിച്ച ശേഷം വിവാഹം നടക്കാതെ വന്നതോടെ യുവതി നൽകിയ പരാതിയി‍ൽ യുവാവിനെതിരെ പീഡനക്കേസെടുത്തത് റദ്ദാക്കിക്കൊണ്ടാണ് പരാമർശം.

മഹാരാഷ്ട്രയിൽ എം.ദീപക് പവാർ എന്നയാൾക്കെതിരെയാണു പൊലീസ് കേസെടുത്തത്. പെൺകുട്ടിയും ഇയാളും 2009 മുതൽ 2011 വരെ ഒന്നിച്ചു താമസിച്ചെങ്കിലും വിവാഹബന്ധത്തിലെത്തിയില്ല. 2016 ൽ പെൺകുട്ടി യുവാവിനെതിരെ പീഡനക്കേസ് നൽകി. യുവാവ് മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതു സമൂഹത്തിനെതിരായ വിപത്താണ് എന്നു ചൂണ്ടിക്കാട്ടി ഹർജി തള്ളി.

പരസ്പര സമ്മതത്തോടെ ഒരുമിച്ചു ദീർഘകാലം താമസിച്ചിട്ടു പിരി‍ഞ്ഞതാണ് വാദിയും പ്രതിയുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ഈ സാഹചര്യം വിവാഹത്തിനു മുൻപും ശേഷവും സംഭവിക്കാമെന്നും പീഡനക്കേസ് ചുമത്തുന്നതു നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യലാണെന്നും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം.സുന്ദരേശ് എന്നിവർ വ്യക്തമാക്കി.

English Summary: Supreme Court observation in rape case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}