ADVERTISEMENT

ന്യൂഡൽഹി ∙ പോഷകാഹാരം ഉറപ്പാക്കാനുള്ള അങ്കണവാടി സേവനങ്ങൾക്ക് ആധാർ നിർബന്ധം. കുട്ടിയോ അമ്മയോ അടുത്തുള്ള അങ്കണവാടിയിൽ ആധാർ ഉപയോഗിച്ചു റജിസ്റ്റർ ചെയ്തിരിക്കണം. ഇതടക്കം മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ ‘സക്ഷം അങ്കണവാടി, പോഷൺ 2’ പദ്ധതിയുടെ പുതിയ മാർഗരേഖ പുറത്തിറക്കി.

അങ്കണവാടികളിൽനിന്നു നൽകുന്ന ഭക്ഷ്യവസ്തുക്കളിൽ മധുരത്തിനു പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പോഷകമൂല്യം കൂട്ടാൻ മുരിങ്ങയില ഉപയോഗിക്കണം. പദ്ധതിയുടെ ആനുകൂല്യം ആസ്പിരേഷനൽ ജില്ലകളിൽ (കേരളത്തിൽ വയനാട്) 14–18 വയസ്സുള്ള പെൺകുട്ടികൾക്കു ലഭിക്കും. ഇതിനും ആധാർ നിർബന്ധമാണ്.

English Summary: Aadhaar card mandatory for anganvadi food projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com