ന്യൂഡൽഹി ∙ രാജ്യത്തെവിടെ താമസിക്കുന്ന വ്യക്തിക്കും റേഷൻ കാർഡിന് അപേക്ഷിക്കാനുള്ള പൊതു പോർട്ടൽ കേന്ദ്രസർക്കാർ ആരംഭിച്ചു. വീടില്ലാത്തവർ, അലഞ്ഞുനടക്കുന്നവർ, ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർക്കു ഗുണം ലഭിക്കും. ഇവർക്ക് ഏതു റേഷൻ കടയിൽനിന്നും സാധനം വാങ്ങാം.
11 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടം. ഇതിൽ കേരളമില്ല. ഈ മാസം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലുമാകും. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് 81.35 കോടി പേർക്കാണു സബ്സിഡി നിരക്കിൽ ധാന്യങ്ങൾ ലഭിക്കും. നിലവിൽ 79.77 കോടി പേർ മാത്രമേ ഇതു വാങ്ങുന്നുള്ളൂ. പുതിയ സംവിധാനത്തിലൂടെ 1.58 കോടി ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്താനാകും.
English Summary: Common portal for ration card applications