മമത ബാനർജി ഡൽഹിയിൽ; മനസ്സുമാറ്റിക്കാൻ പ്രതിപക്ഷ ശ്രമം

Mamata Banerjee
മമത ബാനർജി
SHARE

ന്യൂഡൽഹി ∙ വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ. 4 ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ വൈകിട്ടെത്തിയ മമത പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

നാളെ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് അൽവയ്ക്കു വോട്ട് ചെയ്യാതെ വിട്ടുനിൽക്കുമെന്ന് അറിയിച്ച തൃണമൂലിന്റെ മനസ്സുമാറ്റാനുള്ള ശ്രമം പ്രതിപക്ഷ കക്ഷികൾ നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെയും മമത കാണും.

English Summary: Mamata Banerjee Delhi visit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}