കുഞ്ഞൻ ഉപഗ്രഹങ്ങളുടെ ബഹിരാകാശ വണ്ടി റെഡി; എസ്എസ്എൽവി റോക്കറ്റ് ആദ്യ വിക്ഷേപണം നാളെ‌‌

HIGHLIGHTS
  • ഐഎസ്ആർഒയുടെ‌ പുതു സംരംഭം.
  • ചെറു ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് ​എത്തിക്കാം
ISRO-Logo
SHARE

കോട്ടയം ∙ ഐഎസ്ആർഒ ആദ്യമായി വിക്ഷേപിക്കുന്ന സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) റോക്കറ്റ് ചെറുകിട, മധ്യനിര വ്യവസായങ്ങൾക്കു ഗുണകരമാകുമെന്നു വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ. നാളെ രാവിലെ 9.18ന് ആണു റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിക്കുക. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ ഇതു വഹിക്കും. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്.

രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എസ്എസ്എൽവി സേവനം ഉപയോഗിക്കാം. ചെറിയ ഉപഗ്രഹങ്ങൾ എസ്എസ്എൽവി റോക്കറ്റ് ഉപയോഗിച്ചു സൗകര്യപ്രദമായി താഴ്ന്ന ബഹിരാകാശ ഭ്രമണപഥത്തിലെത്തിക്കാമെന്നു മനോരമ ഇയർബുക്ക് ഓൺലൈനു നൽകിയ അഭിമുഖത്തിൽ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ വിശദീകരിച്ചു.

ചെലവും തയാറെടുപ്പിനുള്ള സമയവും കുറവാണെന്നത് എസ്എസ്എൽവിയുടെ സവിശേഷതയാണ്. വലിയ വിക്ഷേപണ വാഹനങ്ങൾ ഒരുക്കാൻ 40 – 60 ദിവസം വേണ്ടിവരുമ്പോൾ എസ് എസ്എൽവിക്കു 3 ദിവസം മതി. ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന ഗഗൻയാൻ പദ്ധതിയിൽ പങ്കെടുക്കുന്ന യാത്രികർ മോസ്കോയിലെ അടിസ്ഥാനപരിശീലനം കഴിഞ്ഞശേഷം ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ തുടർപരിശീലനം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.‌

പിഎസ്എൽവിയുടെ മോചകൻ

എസ്എസ്എൽവി റോക്കറ്റ് വരുന്നതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയിൽ നിന്ന് പി എസ്എൽവി ഒഴിവാകും. ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്ഷേപണം നടത്താമെന്നത്ത് എസ് എസ്എൽവിയുടെ ഗുണമാണ്. വലിയ സാധ്യതയുള്ള ചെറുകിട ഉപഗ്രഹവിപണിയിൽ ശക്തസാന്നിധ്യമാകാൻ ഇത് ഐഎസ് ആർഒയ്ക്ക് കരുത്തു നൽകും.

Content Highlight: SSLV rocket first launch tomorrow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}