ADVERTISEMENT

ന്യൂഡൽഹി ∙ വിമാനത്തിന്റെ 3 വാതിലുകളിലൂടെ യാത്രക്കാരെ ഇറക്കുന്നതിന് ഇൻഡിഗോ സൗകര്യമൊരുക്കുന്നു. നിലവിൽ, ഇടതുവശത്ത് മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയാണു യാത്രക്കാരെ ഇറക്കുന്നത്. ഇതിനു പുറമേ, വലതുവശത്ത് മുന്നിലുള്ള വാതിലിലൂടെയും യാത്രക്കാരെ ഇറക്കുമെന്നും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാകും ഇൻഡിഗോയെന്നും സിഇഒ റൊണോജോയ് ദത്ത അറിയിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യം നടപ്പാക്കുക. നിലവിൽ യാത്രക്കാരെയെല്ലാം ഇറക്കാൻ 14 മിനിറ്റ് വരെ സമയമെടുക്കും. മൂന്നാം വാതിൽ കൂടി തുറക്കുന്നതോടെ 6 മിനിറ്റ് മതിയെന്നാണു കണക്കുകൂട്ടൽ.

English Summary: Three doors for passengers in indigo flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com