മുംബൈ∙ കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ശിവസേന രാജ്യസഭാംഗം സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷയെ ഇഡി ഇന്നു ചോദ്യം ചെയ്യും. ഞായറാഴ്ച അറസ്റ്റിലായ സഞ്ജയ് റാവുത്ത് എട്ടാം തീയതി വരെ ഇഡി കസ്റ്റഡിയിലാണ്. നേരത്തേ വർഷയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും വിശദമായി വീണ്ടും ചോദ്യം ചെയ്യാനാണ് ഇപ്പോൾ വിളിപ്പിച്ചിരിക്കുന്നത്.
English Summary: Enforcement Directorate to interrogate Sanjay Raut's wife