ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി, നേടിയത് 528 വോട്ട്; 11ന് സ്ഥാനമേൽക്കും

Jagdeep Dhankhar
ജഗ്ദീപ് ധൻകർ. Photo: @jdhankhar1/ Twitter
SHARE

ന്യൂഡൽഹി ∙ രാജ്യത്തിന്റെ 14–ാം ഉപരാഷ്ട്രപതിയായി ബംഗാൾ മുൻ ഗവർണറും ഭരണമുന്നണി സ്ഥാനാർഥിയുമായ ജഗ്ദീപ് ധൻകർ (71) തിരഞ്ഞെടുക്കപ്പെട്ടു. 725 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ധൻകർ 528 വോട്ട് നേടി; പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് അൽവയ്ക്കു ലഭിച്ചത് 182 വോട്ട്. 15 വോട്ട് അസാധുവായി. നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ മാസം 10ന് അവസാനിക്കും. ധൻകർ 11നു സ്ഥാനമേൽക്കും.

narendra-modi-with-jagdeep-dhankhar
പുതിയ ദൗത്യം... ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിലെ വസതിയിൽ സന്ദർശിച്ചപ്പോൾ.

പ്രതിപക്ഷ നിരയിൽ തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത് അൽവയ്ക്കു തിരിച്ചടിയായപ്പോൾ എൻഡിഎ കക്ഷികൾക്കു പുറമേ വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ടിഡിപി, ബിഎസ്പി എന്നീ പാർട്ടികളുടെ വോട്ടും നേടി ധൻകർ വൻ ഭൂരിപക്ഷമുറപ്പാക്കി. 2017 ൽ വെങ്കയ്യ നായിഡു നേടിയ വോട്ടുകളും (516) അദ്ദേഹം മറികടന്നു.

jagdeep-dhankhar-and-margaret-alva
ജഗ്ദീപ് ധൻകർ, മാർഗരറ്റ് അൽവ

തൃണമൂൽ നിർദേശം മറികടന്ന് പാർട്ടി എംപിമാരായ ശിഷിർ അധികാരി, ദിബ്യേന്ദു അധികാരി എന്നിവർ വോട്ട് ചെയ്തു. തൃണമൂലിൽനിന്ന് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ അച്ഛനാണു ശിഷിർ; ദിബ്യേന്ദു സഹോദരനാണ്. കഴിഞ്ഞ മാസം നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് പാർലമെന്റംഗങ്ങളിൽ നിന്ന് 540 വോട്ട് ലഭിച്ചിരുന്നു. ദ്രൗപദിക്കു വോട്ട് ചെയ്ത ജെഎംഎം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അൽവയ്ക്കൊപ്പം നിന്നു. 

ഉപരാഷ്ട്രപതിയെന്ന നിലയിൽ രാജ്യസഭയുടെ അധ്യക്ഷ പദവിയും ധൻകർ വഹിക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിനു പിന്നാലെ ഉപരാഷ്ട്രപതി മത്സരത്തിലും ഐക്യം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതു പ്രതിപക്ഷത്തിനു ക്ഷീണമായി. കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധി 244 വോട്ട് നേടിയിരുന്നു.

അഭിഭാഷകൻ, മന്ത്രി, ഗവർണർ...

രാജസ്ഥാൻ സ്വദേശിയായ ജഗ്ദീപ് ധൻകർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. 1989 ൽ ജനതാദൾ ടിക്കറ്റിൽ ലോക്സഭയിലെത്തി. വി.പി.സിങ് മന്ത്രിസഭയിൽ പാർലമെന്ററികാര്യ ഉപമന്ത്രിയായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം 1993 ൽ നിയമസഭാംഗമായി. 2003 ൽ ബിജെപിയിലെത്തി. 2019 ജൂലൈയിൽ ബംഗാൾ ഗവർണറായി.

വോട്ടുനില

ലോക്സഭ                 543

രാജ്യസഭ                  245

ആകെ എംപിമാർ       788

ആകെ വോട്ടർമാർ      780  

പോൾ ചെയ്തത്        725

വിട്ടുനിന്നവർ              55

അസാധു                   15

സാധുവായ വോട്ട്      710

ജയിക്കാന്‍ വേണ്ടത്   356

ജഗദീപ് ധൻകർ:       528 

മാർഗരറ്റ് അൽവ:      182

English Summary: Jagdeep Dhankhar became new Vice President of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA