ADVERTISEMENT

ഭോപാൽ ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചത് വനിതകൾ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഭർത്താവും അച്ഛനും ബന്ധുക്കളുമൊക്കെ. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ അന്തംവിട്ടത് വോട്ടുചെയ്ത് ജയിപ്പിച്ച നാട്ടുകാരാണ്. 

മധ്യപ്രദേശിലെ സാഗർ, ദമോഹ് അടക്കം ജില്ലകളിലെ ഏതാനും പഞ്ചായത്തുകളിലാണ് വനിതാ അംഗങ്ങൾക്കു വേണ്ടി ബന്ധുക്കളായ പുരുഷൻമാർ ‘ചുമതലയേറ്റത്’. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തതിന് സാഗർ ജില്ലയിലെ ജയ്​സിനഗർ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവിനെ സസ്പെൻഡ് ചെയ്ത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. 

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏതാനും വനിതാ അംഗങ്ങൾ വന്നില്ലെന്നും പകരം പുരുഷന്മാരായ ബന്ധുക്കളെ പറഞ്ഞയയ്ക്കുകയായിരുന്നു എന്നുമാണ് സാഹു നൽകുന്ന വിശദീകരണം. ജയ്സിനഗർ പഞ്ചായത്തിൽ 10 വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 2 പേർ ഭർത്താക്കൻമാരെയും ഒരാൾ പിതാവിനെയും മറ്റൊരാൾ സഹോദരീ ഭർത്താവിനെയുമാണ് പ്രതിജ്‍ഞയെടുത്ത് ചുമതലയേൽക്കാൻ അയച്ചത്. 

ദമോഹ് ജില്ലയിൽ ഗയ്സാബാദ്, പിപാരിയ കിരാവ് പഞ്ചായത്തുകളിലും ചുമതലപ്പെടുത്തിയ പുരുഷൻമാർ സത്യപ്രതിജ്ഞ ചെയ്തു. ഗയ്സാബാദിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 11 വനിതകൾക്കു വേണ്ടി ബന്ധുക്കളാണ് സത്യപ്രതിജ്ഞ ചെയ്തത്. കൂടുതൽ സ്ഥലങ്ങളിൽ സമാന സംഭവം നടന്നിട്ടുള്ളതായാണ് വാർത്തകൾ. 

English Summary: Male kin take oath of panchayat office instead of elected women members; official suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com