ഫാസ്ടാഗ്: 2800 കോടിയുടെ ഇന്ധന ലാഭം

nitin-gadkari Photo: @nitin_gadkari / Twitter
നിതിൻ ഗഡ്കരി. Photo: @nitin_gadkari / Twitter
SHARE

ന്യൂഡൽഹി ∙ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ഏർപ്പെടുത്തിയതു മൂലം 2021 ൽ 35 കോടി ലീറ്റർ ഇന്ധനം ലാഭിക്കാനായെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ചു. ഏറെ നേരം വണ്ടി നിർത്തിയിടേണ്ടി വരാത്തതു കൊണ്ടാണിത്. ഇതുവഴി 2800 കോടി രൂപ നേട്ടമുണ്ടായി. 

ശശി തരൂരിന്റെ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021–22 ൽ ഫാസ്ടാഗ് വ്യാപനം 96.34% ആയി. ടാഗിലൂടെ 33,274 കോടി രൂപ ടോൾ പിരിച്ചു. മുൻവർഷം 25,291 കോടി രൂപയാണു പിരിച്ചെടുത്തത്.

English Summary: FASTag led to Rs 2,800 crore in fuel saving due to reduced idling of vehicles at fee plazas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}