ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിലെ വിവാദമായ എസ്ഐ നിയമന പരീക്ഷയിൽ വനിതാ വിഭാഗത്തിൽ‍ ഒന്നാമതെത്തിയ രചന ഹനുമന്ത്, ഉത്തരക്കടലാസിൽ ക്രമക്കേടു നടത്താൻ പൊലീസ് റിക്രൂട്മെന്റ് വിഭാഗം ഉദ്യോഗസ്ഥയ്ക്ക് 30 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് സിഐഡി കുറ്റപത്രത്തിൽ പറയുന്നു. ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ഹർഷയ്ക്കാണ് പണം നൽകിയത്. ഹർഷ ഇത് റിക്രൂട്മെന്റ് വിഭാഗം ഡിവൈഎസ്പി ശാന്തകുമാറിനു കൈമാറി. ശാന്തകുമാറിന്റെ സഹായത്തോടെ രചനയുടെ ഒഎംആർ ഷീറ്റ് തിരുത്തിയതിനെ തുടർന്നാണ് ഒന്നാമതെത്തിയത്. 

കർണാടകയെ പിടിച്ചുകുലുക്കിയ എസ്ഐ പരീക്ഷാ നിയമന ക്രമക്കേട് കേസിൽ പൊലീസ് റിക്രൂട്മെന്റ് വിഭാഗം മുൻ എഡിജിപി അമൃത് പോൾ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇൻവിജിലേറ്റർമാരും അടക്കം അറുപതിലധികം പേരാണ് അറസ്റ്റിലായത്. 

English Summary: Karnataka SI recruitment scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com