ADVERTISEMENT

ചെന്നൈ / ന്യൂഡൽഹി ∙ ഇന്ത്യൻ തുറമുഖത്ത് അറ്റകുറ്റപ്പണി നടത്താനായി ആദ്യമായി യു എസ് നാവികസേനാക്കപ്പൽ എത്തി. ചെന്നൈ കാട്ടുപ്പള്ളിയിലുള്ള കപ്പൽശാലയിലാണു ‘ചാൾസ് ഡ്രൂ’ എന്ന കപ്പലെത്തിയത്. 11 ദിവസത്തെ കേടുപാടുകൾ തീർക്കുന്ന ജോലിയാണ് ഇവിടെ നടക്കുക.

‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കിട്ടിയ അംഗീകാരമാണിതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. ചെലവു കുറഞ്ഞതും ആധുനികവുമായ ജോലിയാണ് മറ്റ് രാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഘടകമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

English Summary: US Navy ship Charles Drew arrives in India for repair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com