ADVERTISEMENT

ചെന്നൈ ∙ കേന്ദ്രസർക്കാർ അംഗീകാരം നൽകാത്തതിനെ തുടർന്ന് ഇത്തവണയും പുതുച്ചേരിയിൽ സമ്പൂർണ ബജറ്റ് ഇല്ല. ഇവിടെ 10 വർഷമായി മാർച്ചിൽ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ഈ മാർച്ചിലെ ഇടക്കാല ബജറ്റിനു പിന്നാലെയാണ് ഈ മാസം സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ മുഖ്യമന്ത്രി എൻ.രംഗസാമി ശ്രമിച്ചത്. ഇതിനായി 11,000 കോടിയുടെ ബജറ്റിന് അന്തിമരൂപം നൽകി.

മുൻവർഷത്തേക്കാൾ 150 കോടി രൂപ കുറച്ചാണ് നിലവിൽ പുതുച്ചേരിക്കു കേന്ദ്രം ഇത്തവണ ധനസഹായം അനുവദിച്ചത്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം രംഗസാമി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെ, ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ പ്രസംഗത്തിൽ മാത്രമൊതുക്കി ബജറ്റ് സമ്മേളനം പിരിയുകയായിരുന്നു. 

പ്രതിപക്ഷമായ ഡിഎംകെ, കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധസൂചകമായി കറുത്തവസ്ത്രം ധരിച്ചെത്തി സഭ ബഹിഷ്കരിച്ചു. രംഗസാമിയുടെ എൻആർ കോൺഗ്രസ് – ബിജെപി സഖ്യം ഭരണം തുടങ്ങിയതു മുതൽ കേന്ദ്രവുമായുള്ള പോര് ഇപ്പോഴും തുടരുകയാണ്. ബിജെപിയുടെ മേൽക്കോയ്മ മനോഭാവം അംഗീകരിക്കാൻ രംഗസാമി തയാറല്ല. ഡിഎംകെ– കോൺഗ്രസ് സഖ്യത്തിലേക്ക് അദ്ദേഹം ചായാൻ ഇടയുണ്ടെന്ന അഭ്യൂഹവും പ്രചരിക്കുന്നു. 

English Summary: Puducherry not to have full budget 10th year in a row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com