ബൊമ്മെയെ മാറ്റുമെന്ന അഭ്യൂഹം തള്ളി കർണാടക ബിജെപി

Basavaraj-Bommai-6
ബസവരാജ് ബൊമ്മെ
SHARE

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബസവരാജ് ബൊമ്മയെ നീക്കുമെന്ന അഭ്യൂഹങ്ങൾ ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ തള്ളി. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിലേക്കു പാർട്ടിയെ നയിക്കാൻ കൂടുതൽ ശക്തമായ നേതൃത്വം ആവശ്യമുള്ളതിനാൽ ബൊമ്മെയെ മാറ്റുമെന്ന റിപ്പോർട്ടുകളാണു പ്രചരിച്ചത്. അതേസമയം, അദ്ദേഹം കാലാവധി പൂർത്തിയാക്കുമെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലും മു‍ൻ മുഖ്യമന്ത്രി യെഡിയൂരപ്പയും വ്യക്തമാക്കി. 

15ന് മുൻപ് നേതൃമാറ്റം ഉണ്ടായേക്കുമെന്ന് ബിജെപി മുൻ എംഎൽഎ സുരേഷ് ഗൗഡ സൂചിപ്പിച്ചതാണു ചർച്ചകൾക്കു തിരികൊളുത്തിയത്. എംഎൽഎ യത്നലും ഇത് ഏറ്റുപിടിച്ചു. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബെംഗളൂരുവിലെത്തുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങൾക്കു ശക്തിയേറിയതോടെയാണു നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം, പാർട്ടിയിൽ പലകോണുകളിൽ നിന്നും ബൊമ്മെയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കേന്ദ്ര നിർദേശ പ്രകാരം യെഡിയൂരപ്പ രാജിവച്ചതിനു പിന്നാലെ 2021 ജൂലൈയിലാണു അദ്ദേഹം മുഖ്യമന്ത്രിയായത്. 

English Summary: Basavaraj Bommai not to be removed from cm post says bjp

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA