ശിവസേന, അകാലിദൾ, ജെഡിയു..; കൂടുമാറി സഖ്യകക്ഷികൾ, കരുതലോടെ ബിജെപി

HIGHLIGHTS
  • ബിഹാറിൽ വേർപിരിയൽ അപ്രതീക്ഷിതം
Amit Shah, Narendra Modi
അമിത് ഷാ, നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ എൻഡിഎയിലെ മുഖ്യ ഘടകകക്ഷി ഒറ്റദിവസം കൊണ്ട് മറുകണ്ടം ചാടിയതിന്റെ ആഘാതം എങ്ങനെ അതിജീവിക്കാമെന്ന ആലോചനയിലാണ് ബിജെപി. നിതീഷ് കുമാറിന് ജനങ്ങൾ മറുപടി കൊടുക്കുമെന്ന് സംസ്ഥാനത്തു നിന്നുള്ള നേതാക്കൾ പറയുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

നിതീഷ്കുമാർ എൻഡിഎയുമായി അകന്നു കൊണ്ടിരിക്കുകയാണെന്ന് അറിയാമായിരുന്നെങ്കിലും പാർട്ടി കരുതിയതിലും നേരത്തെയാണ് വേർപിരിയൽ. ബിഹാറിൽ പാർട്ടി ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടന്നിരുന്നെങ്കിലും ജെഡി(യു)വിന്റെ 43 മണ്ഡലങ്ങളെ പാർട്ടി ഒഴിവാക്കിയിരുന്നു. മോദി 2024 ൽ എൻഡിഎയെ നയിക്കുമെന്നും ബിഹാറിൽ നിതീഷ് തന്നെ നേതൃത്വം നൽകുമെന്നും അമിത് ഷാ പട്നയിൽ പോഷക സംഘടനകളുടെ ദേശീയ നിർവാഹക സമിതിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ബിജെപിയെ വിശ്വാസത്തിലെടുക്കാൻ നിതീഷ് തയാറായില്ല. 

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം കരുതലോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളാണ് ദേശീയ നേതൃത്വത്തെ ചിന്തിപ്പിക്കുന്നത്. കഴിഞ്ഞ തവണ അതിൽ 39 എണ്ണവും എൻഡിഎയ്ക്കു കിട്ടിയിരുന്നു. ബിഹാറിലെ എല്ലാ ജാതി വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന മഹാസഖ്യം 2024 ൽ ഒരുമിച്ചു നിന്നാൽ ബിജെപി വിയർക്കും. 

സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ മാത്രം ശക്തിയുള്ള കൊച്ചു പാർട്ടികളാണിപ്പോൾ ഹിന്ദി മേഖലയിൽ ബിജെപിക്കൊപ്പമുള്ളത്. ബിഹാറിനു പുറമേ മഹാരാഷ്ട്രയിൽ ശിവസേനയും പഞ്ചാബിൽ അകാലിദളും കൂടു വിട്ടതിനാൽ 2019 ലെ നേട്ടം നിലനിർത്താൻ അവർ നന്നായി യത്നിക്കേണ്ടിവരും.

Content Highlights: Bihar, Bharatiya Janata Party, BJP, Janata Dal United, JDU

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}