ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ 2020 ജൂണിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സേനാ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങൾ പുറത്ത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ സൈനികർക്കു പുറമേ ചൈനീസ് സൈനികരെയും ദീപക് പരിചരിച്ചിരുന്നു. ദീപക്കിനെ ബലമായി തടവിൽ വച്ച് സ്വന്തം സൈനികരുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണു ചൈന അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള 16 ബിഹാർ സേനാസംഘത്തിന്റെ കമാൻഡിങ് ഓഫിസർ കേണൽ രവികാന്തിന്റെ വാക്കുകൾ ഉദ്ധരിച്ച് ‘ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്’ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. മുപ്പതോളം ഇന്ത്യൻ സേനാംഗങ്ങളെയാണു ദീപക് രക്ഷിച്ചത്. പിന്നാലെ ദീപക് ശത്രുവിന്റെ പിടിയിലായി.

ദീപക്കിനു മരണാനന്തര ബഹുമതിയായി വീർചക്ര നൽകി രാജ്യം ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രേഖ കഴിഞ്ഞ മേയിൽ സേനയിൽ ചേർന്നു. ഒരിക്കലെങ്കിലും ഗൽവാൻ സന്ദർശിക്കണമെന്നാണ് രേഖയുടെ ആഗ്രഹം.

English Summary: Indian doctor brutally murdered by china

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com