രാജ്യാന്തര യാത്ര: കോവിഡ് നിബന്ധനകൾ ഒഴിവാക്കിയേക്കും

SHARE

ന്യൂഡൽഹി ∙ രാജ്യാന്തര യാത്രക്കാർ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടോ എയർ സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കുന്നു. എന്നാൽ, ഓൺലൈൻ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണമെന്ന നിബന്ധന തുടരും.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന നിബന്ധനകൾ പാലിക്കുന്നതിന് നെറ്റ്‍വർക് തകരാറുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടു സംബന്ധിച്ച് യാത്രക്കാർ പരാതി നൽകിയിരുന്നു. രാജ്യാന്തര യാത്ര പൂർവസ്ഥിതിയിലായ സാഹചര്യത്തിൽ നിബന്ധനകൾ നീക്കുന്നതിന് വ്യോമയാന മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം തേടിയിട്ടുണ്ട്.

English Summary: International travel: Covid restrictions may be waived

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA