ADVERTISEMENT

അഹമ്മദാബാദ്/ലക്‌നൗ ∙ ഗുജറാത്തിൽ ആം ആദ്മി പാർട്ടി (ആപ്) അധികാരത്തിൽ വന്നാൽ 18 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം അലവൻസ് നൽകുമെന്ന് പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിന്റെ വാഗ്ദാനം. അതേസമയം, യുപിയിൽ 60 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

ഗൂജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേജ്‍രിവാളിന്റെ വാഗ്ദാനം. യുപിഎസ്ആർടിസിയുടെ 150 ഡീസൽ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിലാണ് യോഗി സൗജന്യയാത്ര വാഗ്ദാനം ചെയ്തത്. 

ഈ വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ പ്രചാരണപരിപാടികളിൽ ഓരോ കുടുംബത്തിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 3000 രൂപ വീതവും നൽകുമെന്ന് കേജ്‌രിവാൾ വാഗ്ദാനം ചെയ്തിരുന്നു. യുപിയിൽ രക്ഷാബന്ധനോടനുബന്ധിച്ച് 2 ദിവസം എല്ലാ സ്ത്രീകൾക്കും ബസുകളിൽ സൗജന്യയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary: Promises by Yogi Adityanath and Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com