ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തെത്തുടർന്ന് ആഭ്യന്തര വിമാനയാത്രാ നിരക്കുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഈ മാസം 31നു ശേഷം എടുത്തുകളയാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ, വിമാന കമ്പനികൾക്കു സ്വന്തം നിലയിൽ നിരക്ക് നിശ്ചയിക്കാനാകും. നിരക്ക് വീണ്ടുമുയരാൻ ഇതു വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമായി. 

കോവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഓരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ പരമാവധി നിരക്കുകൾ (ഫെയർ ബാൻഡ്) 2020 മേയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിമാന ഇന്ധന നിരക്ക് ഉയർന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിലുള്ള നിയന്ത്രണം നീക്കണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.

English Summary: Domestic airfare caps to be removed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com