മുഖ്യവകുപ്പുകൾക്കായി ഷിൻഡെ–ബിജെപി പിടിവലി മുറുകുന്നു

eknath-shinde-and-devendra-fadnavis
ഏക്നാഥ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ്
SHARE

മുംബൈ ∙ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ– ബിജെപി സർക്കാരിൽ മുഖ്യവകുപ്പുകൾക്കായി ഇരുപക്ഷവും തമ്മിൽ പിടിവലി തുടങ്ങിയതോടെ വകുപ്പ് വിഭജനം നീളുന്നു. ശിവസേനയെ പിളർത്തി ബിജെപിക്കൊപ്പം ചേർന്നു സർക്കാരുണ്ടാക്കിയ ഷിൻഡെയ്ക്ക്, മുഖ്യമന്ത്രിയായി ചുമതലയേറ്റ് 41 ദിവസം കഴിഞ്ഞാണു മന്ത്രിമാരെ നിയോഗിക്കാനായത്. മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച തർക്കം നീണ്ടതാണു കാരണമെന്നാണു സൂചന. ഇപ്പോൾ വകുപ്പുകളുടെ കാര്യത്തിൽ ബിജെപി ഒട്ടും അയയുന്നില്ലെന്നതാണു സ്ഥിതി. 

ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെങ്കിലും ഷിൻഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകി ഞെട്ടിക്കുകയായിരുന്നു. എന്നാൽ, വകുപ്പുവിഭജനത്തിൽ ഇൗ വിശാലമനസ്കത കാട്ടുന്നില്ലെന്നു മാത്രമല്ല, സുപ്രധാന വകുപ്പുകൾക്കായി പിടിമുറുക്കുകയുമാണ്. 

മുൻ മുഖ്യമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഫഡ്നാവിസിന് ആഭ്യന്തര, ധനകാര്യ വകുപ്പുകൾ ആയിരിക്കുമെന്നാണ് സൂചന. നഗരവികസനം, പൊതുഭരണം എന്നിവയായിരിക്കും ഷിൻഡെയ്ക്ക്. അതേസമയം, സുപ്രധാനമായ മറ്റു വകുപ്പുകൾ കൂടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

English Summary: Eknath Shinde - BJP tussle over main portfolios

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}