ബിഹാറിൽ സ്പീക്കറെ നീക്കും; 24ന് വിശ്വാസവോട്ട് തേടും

HIGHLIGHTS
  • സിബിഐ, ഇഡി എന്നിവയ്ക്ക് തന്റെ വീട്ടിൽ ഓഫിസ് തുറക്കാമെന്ന് തേജസ്വി യാദവ്
Nitish Kumar | Tejashwi Yadav (Photo - Twiitter/@yadavtejashwi)
നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞാ വേദിയിൽ (Photo - Twiitter/@yadavtejashwi)
SHARE

പട്ന ∙ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ 24ന് വിശ്വാസവോട്ട് തേടും. ഇതിനായി 24, 25 തീയതികളിൽ നിയമസഭ ചേരും. 

ബിജെപി അംഗമായ വിജയകുമാർ സിൻഹ സ്പീക്കർ സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചു. ആർജെഡി ചീഫ് വിപ് ലളിത് കുമാർ യാദവിന്റെ നേതൃത്വത്തിൽ 55 എംഎൽഎമാർ അവിശ്വാസ നോട്ടിസ് നൽകി. 

സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടിസ് ഉള്ളതിനാൽ ഡപ്യൂട്ടി സ്പീക്കർ മഹേശ്വർ ഹസാരിയാകും നിയമസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുക. ജനതാദൾ –യു അംഗമാണ് മഹേശ്വർ ഹസാരി. 

ആർജെഡിയുടെ അവധ് ബിഹാറി ചൗധരിയാകും മഹാസഖ്യത്തിന്റെ സ്പീക്കർ സ്ഥാനാർഥി. നിയമസഭയിൽ മഹാസഖ്യം– 164, ബിജെപി–77 എന്നിങ്ങനെയാണ് അംഗബലം. മന്ത്രിസഭാ വികസനം സ്വാതന്ത്ര്യദിനത്തിനു ശേഷം നടക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞു. 

കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, ഇഡി എന്നിവയ്ക്ക് വേണമെങ്കിൽ തന്റെ വീട്ടിൽ ഓഫിസ് തുടങ്ങാമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പരിഹസിച്ചു. ബിഹാറിന്റെ താൽപര്യം സംരക്ഷിക്കാൻ ബിജെപിക്ക് എതിരെ പോരാടുമെന്നും തേജസ്വി പറഞ്ഞു. 

English Summary: Nitish Kumar government for confidence vote on August 24

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA