ADVERTISEMENT

ബെംഗളൂരു ∙ അഴിമതിക്കേസുകൾ അന്വേഷിക്കേണ്ടത് ലോകായുക്തയാണെന്നു വ്യക്തമാക്കിയ കർണാടക ഹൈക്കോടതി, സംസ്ഥാന സർക്കാരിനു കീഴിലുള്ള അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) പ്രവർത്തനം നിരോധിച്ചു.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ 2016 മാർച്ചിൽ എസിബിക്ക് രൂപം നൽകിക്കൊണ്ടുള്ള വിജ്ഞാപനങ്ങൾ റദ്ദാക്കി. ലോകായുക്തയുടെ അന്വേഷണ അധികാരം മരവിപ്പിച്ചാണ് എസിബി രൂപീകരിച്ചത്.

ഇവർ അന്വേഷിക്കുന്ന കേസുകൾ ലോകായുക്തയ്ക്കു കൈമാറണം. പൊതുജന താൽപര്യം മുൻനിർത്തി യോഗ്യരായ വ്യക്തികളെ വേണം ലോകായുക്ത, ഉപലോകായുക്ത സ്ഥാനങ്ങളിലേക്കു നിയമിക്കാനെന്നും കോടതി നിർദേശിച്ചു.

English Summary: Karnataka high court on lok ayukta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com