ട്രാൻസ്ജെൻഡറുകൾക്ക് പൈലറ്റ് ലൈസൻസ്; നടപടി തുടങ്ങി

Flight Photo Wichudapa / Shutterstock
SHARE

ന്യൂ‍‍ഡൽഹി ∙ ട്രാൻസ്ജെൻഡറുകൾക്ക് വിമാന പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിനു മുന്നോടിയായുള്ള വൈദ്യപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) രൂപം നൽകി. കർശന വൈദ്യ പരിശോധനകൾക്കു ശേഷമാവും ലൈസൻസ് ലഭ്യമാക്കുക. പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡറും തൃശൂർ സ്വദേശിയുമായ ആദം ഹാരിയുടെ ലൈസൻസ് അപേക്ഷ കണക്കിലെടുത്താണു നടപടി. 

ഹോർമോൺ ചികിത്സയ്ക്കു വിധേയനാകുന്നതു മൂലമുള്ള ശാരീരിക മാറ്റങ്ങൾ കണക്കിലെടുത്ത് ആദമിനു മുൻപ് ഡിജിസിഎ ലൈസൻസ് നിഷേധിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം രംഗത്തുവന്നതോടെയാണ്, അപേക്ഷ ഡിജിസിഎ വീണ്ടും പരിഗണിച്ചത്. ആദമിനു ലൈസൻസ് ലഭിക്കാൻ ഇടപെടണമെന്നഭ്യർഥിച്ച് എ.എ.റഹീം എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Content Highlight: Transgender pilot license

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA