വിദേശ സംഭാവന: പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാം

currency-representational-image
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ വിദേശ സംഭാവന സ്വീകരിക്കാനുള്ള റജിസ്ട്രേഷൻ റദ്ദാകുന്ന സന്നദ്ധസംഘടനകൾക്ക് (എൻജിഒ) തീരുമാനം പുനഃപരിശോധിക്കാനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഓൺലൈനായി അപേക്ഷ നൽകാം. തീരുമാനം പുനഃപരിശോധിക്കാനുള്ള കാരണം വ്യക്തമാക്കണം. 3,000 രൂപയാണ് ഫീസ്. റദ്ദാക്കൽ ഉത്തരവിറങ്ങി ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകണം. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

fcraonline.nic.in എന്ന വെബ്സൈറ്റിലെ സർവീസസ് അണ്ടർ എഫ്സിആർഎ എന്നതിനു കീഴിൽ Revision Application against Section 32, FCRA 2010 എന്ന ടാബ് തുറന്ന് അപേക്ഷയുടെ സ്കാൻ ചെയ്ത രൂപം അപ്‍ലോഡ് ചെയ്യാം.

കേരളത്തിൽ 3 വർഷത്തിനിടെ 52 സംഘടനകളുടെ എഫ്സിആർഎ റജിസ്ട്രേഷനാണ് റദ്ദാക്കിയത്. 19 സംഘടനകൾക്ക് റജിസ്ട്രേഷൻ പുതുക്കി നൽകിയില്ല. 2020 മുതൽ രാജ്യമാകെ 466 സംഘടനകളുടെ പുതുക്കലിനുള്ള അനുമതി നിഷേധിച്ചു. നിലവിൽ 16,727 സംഘടനകൾക്ക് ഇന്ത്യയിൽ എഫ്സിആർഎ റജിസ്ട്രേഷനുണ്ട്.

Content Highlights: Foreign donation, Government of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA