പുതുതായി 16,561 കോവിഡ് കേസുകൾ; സ്വാതന്ത്ര്യാദിനം ആഘോഷമാകാം, ആൾക്കൂട്ടം വേണ്ട

COVID Test | Kolkata (Photo by DIBYANGSHU SARKAR / AFP)
കൊൽക്കത്തയിൽ തെരുവിൽ കോവിഡ് പരിശോധനയ്ക്കായി സ്രവം സ്വീകരിക്കുന്നു. (Photo by DIBYANGSHU SARKAR / AFP)
SHARE

ന്യൂഡൽഹി ∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യാദിനാഘോഷച്ചടങ്ങുകളിൽ ജാഗ്രത വേണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു. വലിയ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ഒഴിവാക്കുകയും മാസ്ക്, സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിക്കുകയും വേണം. 

മാസ്ക് ഉപയോഗം കർശനമാക്കാൻ പല സംസ്ഥാനങ്ങളിലും പരിശോധനയും പിഴയീടാക്കലും പുനരാരംഭിച്ചു. മാസ്ക് ഉപയോഗം ഡൽഹിയും കർശനമാക്കി. ലംഘിക്കുന്നവർക്ക് 500 രൂപയാണു പിഴ. ഇതേസമയം, പുതുതായി 16,561 കോവിഡ് കേസുകൾ കൂടി ഇന്നലെ രാജ്യത്തു റിപ്പോർട്ട് ചെയ്തു. ഡൽഹിയിലും മുംബൈയിലുമാണ് കൂടുതൽ കേസുകൾ.

English Summary: Government of India direction to avoid crowd during independence day celebrations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}