മങ്കിപോക്സിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

BRITAIN-MONKEYPOX/
REUTERS/Dado Ruvic/Illustration/File Photo/File Photo
SHARE

ന്യൂഡൽഹി ∙ മങ്കിപോക്സ് വൈറസ്ബാധ മൂലമുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽ നിന്നുൾപ്പെടെ നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അന്തിമതീരുമാനമായില്ല.

നിലവിലെ പേരിനു വംശീയധ്വനിയുണ്ടെന്നും ആക്ഷേപകരമാകുന്നുവെന്നും പരാതി ഉയർന്നിരുന്നു. 1958 ൽ വസൂരി രോഗ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണു ആദ്യം മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചത്. ഇതെത്തുടർന്നാണു മങ്കിപോക്സ് എന്നു വിളിക്കാൻ തുടങ്ങിയത്.

ഇതിനിടെ, മങ്കിപോക്സിന്റെ തന്നെ വ്യത്യസ്ത വകഭേദങ്ങൾക്കു ലോകാരോഗ്യ സംഘടന പേരിട്ടു; റോമൻ സംഖ്യകൾ ഉപയോഗിച്ചാണ് ഈ വകഭേദങ്ങളെ വിശേഷിപ്പിക്കുക. 

കോംഗോ പ്രദേശത്തു നിന്നുള്ള വകഭേദത്തെ ഒന്നാം വകഭേദം (I), പടിഞ്ഞാറൻ ആഫ്രിക്കയിൽ ആദ്യം സ്ഥിരീകരിക്കപ്പെട്ടതിനെ രണ്ടാം വകഭേദം (II) എന്നിങ്ങനെയാണു നാമകരണം ചെയ്തത്. ഇവയുടെ 2 ഉപവകഭേദങ്ങൾക്കു IIa, IIb എന്നിങ്ങനെയും പേരു നൽകി. കോവിഡിനു കാരണമായ കൊറോണ വൈറസിന്റെ വകഭേദങ്ങൾക്കു ഗ്രീക്ക് അക്ഷരങ്ങളായിരുന്നു ഉപയോഗിച്ചത്.

ജപ്പാൻ ജ്വരം, സ്പാനിഷ് ഫ്ലൂ, മാർബർഗ് വൈറസ്, മിഡിൽ ഈസ്റ്റേൺ റസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നിങ്ങനെ പല രോഗങ്ങൾക്കും സ്ഥലവുമായി ചേർത്തു പേരുണ്ടായിരുന്നു. 

കോവിഡ് കാലത്ത് അതു ചൈനാ വൈറസാണെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. കണ്ടെത്തിയ സ്ഥലവുമായി രോഗത്തെ ബന്ധപ്പെടുത്തുന്നതു വിവേചനപരമാണെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

രാജ്യത്താകെ 10 കേസുകൾ; വാക്സീൻ നിർമിക്കാൻ 8 കമ്പനികൾ

ന്യൂഡൽഹി ∙ മങ്കിപോക്സിനെതിരായ വാക്സീൻ വികസിപ്പിക്കാൻ താൽപര്യമറിയിച്ച് 8 കമ്പനികൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ സമീപിച്ചു. പരിശോധന കിറ്റ് നിർമിക്കാൻ താൽപര്യം അറിയിച്ച് 23 കമ്പനികളും അപേക്ഷ നൽകിയിട്ടുണ്ട്.

ഡൽഹിയിൽ ഒരു കേസ് കൂടി സ്ഥിരീകരിച്ചതോടെകെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 10 ആയി. നൈജീരിയയിൽ നിന്നെത്തിയ യുവതിക്കാണു ഡൽഹിയിൽ പുതുതായി മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചത്. 80–ൽ പരം രാജ്യങ്ങളിലായി 31000 കേസുകൾ ലോകത്താകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary: Monkeypox to be renamed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}