ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ നാലാം ഘട്ടം 17,18,20 തീയതികളിലായി നടക്കുമെന്നും ഇവർക്കുള്ള ഹാൾ ടിക്കറ്റ് ഉടൻ റിലീസ് ചെയ്യുമെന്നും നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഈ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന 11,000 പേരുടെ പരീക്ഷ 30ലേക്കു മാറ്റി. ഇവർ തിരഞ്ഞെടുത്തിരുന്ന നഗരത്തിൽ പരീക്ഷാ കേന്ദ്രം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് തീയതി മാറ്റിയത്.  അഞ്ചാം ഘട്ട പരീക്ഷ 21,22, 23 തീയതികളിൽ നടക്കും. സാങ്കേതിക പ്രശ്നങ്ങളെത്തു‍ടർന്ന് മുൻപു എഴുതാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെയുള്ള ആറാം ഘട്ടം 24, 25, 26, 30 തീയതികളിലാകും നടക്കുക.

English Summary: National graduation entrance CUET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com