ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കി ആർഎസ്എസും. 15 ദിവസത്തോളം സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രമായി ദേശീയ പതാക ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തെങ്കിലും ആർഎസ്എസിന്റെ ഔദ്യോഗിക പ്രൊഫൈലും സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രൊഫൈലും ചിത്രം മാറ്റാതിരുന്നത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.

52 വർഷമായി ആസ്ഥാനത്ത് ദേശീയപതാക ഉയർത്താത്ത ആർഎസ്എസ് പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിക്കുമോ എന്നായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ ചോദ്യം. വെള്ളിയാഴ്ച രാത്രിയിലാണ് ഇരു പ്രൊഫൈലുകളുടെയും ചിത്രം ദേശീയപതാകയാക്കിയത്. മറ്റ് ആർഎസ്എസ് അക്കൗണ്ടുകളും ചിത്രം മാറ്റി. നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തും മറ്റ് ഓഫിസുകളിലും ദേശീയ പതാക ഉയർത്തി.

English Summary: RSS Changes Profile Pictures Of Social Media Accounts To National Flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com