ADVERTISEMENT

ശ്രീനഗർ ∙ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ജമ്മു–കശ്മീരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. പഞ്ചാബിലും മണിപ്പുരിലും ഭീകരാക്രമണ പദ്ധതികൾ പൊലീസ് പരാജയപ്പെടുത്തി. കശ്മീരിൽ കുൽഗാം ജില്ലയിൽ ഖൈമോയിൽ ശനിയാഴ്ച അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ താഹിർഖാൻ എന്ന പൊലീസുകാരനാണു വീരമൃത്യു വരിച്ചത്.

പാക്ക് സഹായത്തോടെ പഞ്ചാബിൽ സ്ഫോടനങ്ങൾ നടത്താനുള്ള ശ്രമം പഞ്ചാബ്,ഡൽഹി പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിൽ തകർത്തു. 4 പേരെ അറസ്റ്റ് ചെയ്തു. ഗ്രനേഡ്, പിസ്റ്റൾ തുടങ്ങിയവയും ഇവരിൽനിന്നു പിടിച്ചെടുത്തു.

പീപ്പിൾസ് ലിബറേഷൻ ആർമി എന്ന നിരോധിത സംഘടനയുടെ 7 പ്രവർത്തകരെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ടതിനു മണിപ്പുരിൽ അറസ്റ്റ് ചെയ്തു. ആയുധങ്ങളും പിടിച്ചെടുത്തു. അസം റൈഫിൾസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സംസ്ഥാനത്തു നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.

 

 

English Summary: Terrorists attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com