ADVERTISEMENT

ന്യൂഡൽഹി ∙ 38 വർഷം മുൻപ് സിയാച്ചിനിൽ ഹിമപാതത്തിൽ കാണാതായ കരസേനാംഗത്തിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി ലാൻസ് നായിക് ചന്ദ്രശേഖർ സിങ്ങിന്റെ ശരീരാവശിഷ്ടങ്ങളാണു സേനാ സംഘം കണ്ടെത്തിയത്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽനിന്ന് പാക്ക് സേനയെ തുരത്താനുള്ള ‘ഓപ്പറേഷൻ മേഘ്ദൂതിൽ’ അംഗമായിരുന്ന ചന്ദ്രശേഖറിനെ 1984 േമയിലാണു കാണാതായത്. ശരീരാവശിഷ്ടങ്ങളിൽ കണ്ടെത്തിയ തിരിച്ചറിയൽ ഡിസ്കിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കു കൈമാറുമെന്നും പൂർണ ബഹുമതികളോടെ സംസ്കരിക്കുമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.

English Summary: Soldier's Body Found 38 Years After He Went Missing In Siachen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com