ADVERTISEMENT

ചെന്നൈ ∙ ഇസ്രയേൽ സന്ദർശിച്ച ശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ കർണാടക സ്വദേശികൾക്കൊപ്പമുണ്ടായിരുന്ന അഞ്ചു വയസ്സുകാരിയുടെ ബാഗിൽ നിന്നു വെടിയുണ്ട കണ്ടെടുത്തതിനെ തുടർന്ന് യാത്ര റദ്ദാക്കി. ഇസ്രയേലിലെ കടൽത്തീരത്ത് നിന്നു ലഭിച്ച വെടിയുണ്ട കളിക്കാനായി കൊച്ചുമകൾക്കു നൽകിയതാണെന്ന് സംഘത്തിലെ റിട്ട. കേന്ദ്രസർക്കാർ ജീവനക്കാരനായ കൃഷ്ണ ദുബെ മൊഴി നൽകി.

വിശദമായ പരിശോധനയിൽ ബുള്ളറ്റ് വിദേശ നിർമിതമെന്നു കണ്ടെത്തി. യാത്രക്കാരിൽ നിന്ന് രേഖാമൂലം മൊഴിയെടുത്ത പൊലീസ് താക്കീത് നൽകിയ ശേഷം വിട്ടയച്ചു. ചെന്നൈയിൽ നിന്നു ബെംഗളുരുവിലേക്കുള്ള യാത്രയ്ക്കായി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുമ്പോഴാണ് 0.9 എംഎം വെടിയുണ്ട കണ്ടെത്തിയത്.

English Summary: Bullet with 5 year old who reached airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com