ന്യൂഡൽഹി ∙ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെയും രാജ്യത്തിന്റെ അമൂല്യനേട്ടങ്ങളെയും വിലകുറച്ചുകാണുകയാണെന്നു കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ആരോപിച്ചു. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനവുമായി ബന്ധപ്പെട്ടു ബിജെപി പുറത്തിറക്കിയ വിഡിയോയിൽ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ചിത്രം ഉൾപ്പെടുത്തുകയും 1947ലെ കോൺഗ്രസ് നേതൃത്വത്തെ ഉന്നമിടുകയും ചെയ്തതിനെതിരെയാണു സോണിയയുടെ വിമർശനം.
രാഷ്ട്രീയതാൽപര്യങ്ങൾക്കു വേണ്ടി ചരിത്രം വളച്ചൊടിക്കുന്നതിനെയും സ്വാതന്ത്ര്യസമര നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പുറന്തള്ളുന്നതിനെയും കോൺഗ്രസ് എതിർക്കുമെന്നും സോണിയ പറഞ്ഞു.
English Summary: Sonia Gandhi against BJP