ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ

UPI-1
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. 

തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറിൽ പറയുന്നു.

English Summary: Charge for upi dealings under consideration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}