ADVERTISEMENT

ന്യൂഡൽഹി∙ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന്റെ പേരിൽ 8 യുട്യൂബ് ചാനലുകളും ഒരു ഫെയ്സ്ബുക് പേജും കൂടി ഇന്ത്യ വിലക്കി. എല്ലാ ചാനലുകൾക്കും കൂടി 114 കോടി വ്യൂസും 85.73 ലക്ഷം വരിക്കാരുമുണ്ട്. ചാനലുകളിൽ തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെട്ടിരുന്നതെന്നു വാർത്താ–വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടി. 

മതപരമായ പ്രാധാന്യമുള്ള നിർമിതികൾ പൊളിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു, ഇന്ത്യയിൽ മതപരമായ ആഘോഷങ്ങൾ സർക്കാർ നിരോധിച്ചു, ഇന്ത്യയിൽ മതയുദ്ധം പ്രഖ്യാപിച്ചു എന്നിങ്ങനെയുള്ള വ്യാജപ്രചാരണങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

സമൂഹമാധ്യമങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇന്റർമീഡിയറി ഗൈഡ‍്‍ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് അനുസരിച്ചാണ് നടപടി. 2021 ഡിസംബറിനു ശേഷം ഇതുവരെ 102 യുട്യൂബ് ചാനലുകളാണു കേന്ദ്രം വിലക്കിയത്. 

English Summary: Ministry of I&B blocks 8 YouTube channels for spreading disinformation related to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com