ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ പുറത്തുനിന്ന് എത്തിയവർക്ക് വോട്ടവകാശം ലഭിക്കുന്ന വിഷയം ചർച്ച ചെയ്യാൻ നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല 22ന് മറ്റു പാർട്ടികളുടെ യോഗം വിളിച്ചു. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370–ാം വകുപ്പ് റദ്ദായതോടെ പ്രായപൂർത്തിയായ ഏതു ഇന്ത്യൻ പൗരനും സംസ്ഥാനത്ത് വോട്ടറായി റജിസ്റ്റർ ചെയ്യാൻ കഴിയും.

പ്രത്യേക പദവി നിലനിന്ന സമയത്തു സംസ്ഥാനത്തെ സ്ഥിര താമസക്കാർക്കു മാത്രമായിരുന്നു വോട്ടവകാശം. മറ്റു പ്രദേശത്തു നിന്നുള്ളവരെ സ്ഥിര താമസക്കാർ അല്ലാത്തവർ (എൻപിആർ) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവർക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ.

ജമ്മു– കശ്മീരിൽ പുതുതായി 25 ലക്ഷം വോട്ടർമാർ ഉണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഹിർദേശ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കു താമസിക്കുന്നവർക്കും ഇനി വോട്ടർമാരാകാം.

English Summary: Non locals allowed to vote in jammu and kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com