നിലവാരം കുറഞ്ഞ കുക്കർ: ഫ്ലിപ്കാർട്ടിനും ഒരു ലക്ഷം രൂപ പിഴ

HIGHLIGHTS
  • 598 കുക്കറുകൾ തിരിച്ചെടുത്ത് പണം നൽകണം
  • ആമസോണിനും ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു
currency-5
SHARE

ന്യൂഡൽഹി ∙ നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിൽക്കാൻ അനുവദിച്ചതിന് ആമസോണിനു പിന്നാലെ ഫ്ലിപ്കാർട്ടിനെതിരെയും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സിസിപിഎ) നടപടി. 

ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ വിറ്റ 598 കുക്കറുകൾ തിരിച്ചെടുത്ത് പണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിലെ നടപടികൾ സ്വീകരിച്ച് 45 ദിവസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നാണു നിർദേശം.

598 കുക്കറുകൾ വിറ്റതുവഴി 1.84 ലക്ഷം രൂപയാണ് കമ്മിഷനായി ഫ്ലിപ്കാർട്ടിനു ലഭിച്ചത്. കമ്മിഷൻ ലഭിക്കുന്നതിനാൽ ഫ്ലിപ്കാർട്ടിനു ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു. ഈ മാസം ആദ്യം ആമസോണിനും ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിറ്റ 2,265 കുക്കറുകൾ തിരിച്ചെടുത്ത് പണം തിരികെ നൽകാനായിരുന്നു നിർദേശം.

English Summary: Rs One lakh fine for flipkart

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA