ADVERTISEMENT

ന്യൂഡൽഹി∙ വൻ കുടിശികയെത്തുടർന്ന് തമിഴ്നാട്, കർണാടക അടക്കം 13 സംസ്ഥാനങ്ങളിലെ 27 വിതരണക്കമ്പനികൾ പവർ എക്സ്ചേഞ്ചുകളിൽനിന്നു വൈദ്യുതി വാങ്ങുന്നതു വിലക്കി. ആദ്യമായാണ് ഇത്രയധികം കമ്പനികൾക്ക് ഒരുമിച്ച് വിലക്കേർപ്പെടുത്തുന്നത്. കെഎസ്ഇബിക്ക് കുടിശികയില്ലാത്തതിനാൽ കേരളം ഉൾപ്പെട്ടിട്ടില്ല.

ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, മണിപ്പുർ, മിസോറം എന്നിവയാണു വിലക്കു ബാധകമായ മറ്റു സംസ്ഥാനങ്ങൾ.

വിലക്ക് ഏർപ്പെടുത്തിയ വിതരണക്കമ്പനികളുടെ ആകെ കുടിശിക ഏകദേശം 5,100 കോടി രൂപ വരും. തമിഴ്നാടിന്റെ കുടിശിക 929.16 കോടി രൂപയാണ്. കർണാടകയുടേത് 355.2 കോടിയും. ഇത്രയധികം കമ്പനികൾ ഉൾപ്പെട്ടതിനാൽ ഊർജപ്രതിസന്ധിക്കു സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്.

English Summary: Ban for 13 states to buy electricity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com