ADVERTISEMENT

ന്യൂഡൽഹി ∙ യുവതിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സയിദ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഡൽഹി ഹൈക്കോടതി പൊലീസിനു നിർദേശം നൽകി. 2018ൽ ഡൽഹിയിലെ ഫാം ഹൗസിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇതുവരെ എഫ്ഐആർ ഇടാത്തതിന് കോടതി പൊലീസിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഹൈക്കോടതി നിർദേശത്തിനെതിരെ ഷാനവാസ് ഹുസൈൻ സുപ്രീംകോടതിയെ സമീപിച്ചു.

ഡൽഹി പൊലീസ് കമ്മിഷണർക്കു 2018ൽ നൽകിയ പരാതി തുടരന്വേഷണത്തിന് മെഹ്റോളി പൊലീസിനു കൈമാറിയിരുന്നു. എന്നാൽ എഫ്ഐആർ ഇടാതെ പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് പരാതി അടിസ്ഥാന രഹിതമാണെന്ന് സാകേത് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. എഫ്ഐആർ ഇടാതെയുള്ള അന്വേഷണം സ്വീകാര്യമല്ലെന്നു കോടതി പറഞ്ഞു. അതിനെതിരെയാണ് ഷാനവാസ് ഹുസൈൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

എഫ്ഐആർ ഇട്ട ശേഷമാണ് അന്വേഷണം നടത്തേണ്ടതെന്നും അതു ചെയ്യാതെ റിപ്പോർട്ട് നൽകുന്നത് എന്തടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ആഷാ മേനോൻ ചോദിച്ചു. നാലു തവണ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീടു നടപടികളുണ്ടായില്ല.

വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന ഷാനവാസ് ഹുസൈനെ കഴിഞ്ഞ ദിവസം ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ബിഹാറില‌‌െ ബിജെപി സഖ്യസർക്കാരിൽ മന്ത്രിയായിരുന്നു അദ്ദേഹം.

English Summary: Court directs to register fir against Syed Shahnawaz Hussain in rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com