ADVERTISEMENT

ചെന്നൈ ∙ പനീർസെൽവത്തിനൊപ്പം അണ്ണാ ഡിഎംകെ നേതൃത്വം പങ്കിടണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ എടപ്പാടി പളനിസാമി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. പിണക്കം മറന്ന് ഒരുമ‌ിക്കാമെന്ന മറുപക്ഷത്തിന്റെ അഭ്യർഥന എടപ്പാടി പാടേ തള്ളി. പാർട്ടിയെ തോൽപിക്കുകയും രേഖകൾ കൊള്ളയടിക്കുകയും ചെയ്തയാളാണു പനീർസെൽവമെന്ന് എടപ്പാടി വ്യക്തമാക്കി.

അതേസമയം, മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയും അനന്തരവൻ ടി.ടി.വി ദിനകരനും അണ്ണാ ഡിഎംകെയിൽ തിരിച്ചെത്തണമെന്നു പനീർസെൽവം ആവശ്യപ്പെട്ടു. പാർട്ടി ആസ്ഥാനത്തിന്റെ താക്കോൽ എടപ്പാടിക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഒപിഎസ് നൽകിയ അപ്പീലിൽ സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടിസയച്ചു.

English Summary: Edappadi K Palaniswami approaches court against O Panneerselvam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com