ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടം ചേർന്ന് പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ പലരും ‘നല്ല മൂല്യബോധമുള്ള ബ്രാഹ്മണരാണെ’ന്ന ബിജെപി എംഎൽഎ സി.കെ.റൗൽജിയുടെ പരാമർശം വിവാദമായി. ഇത് ചർച്ചയായതോടെ ‘സ്ത്രീപീഡനം നടത്തുന്നവർക്ക് ജാതിയില്ലെന്നും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കണമെന്നും’ എംഎൽഎ തിരുത്തി. വാർത്താ ചാനൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും പറഞ്ഞു. 

11 പ്രതികളെയും മോചിപ്പിക്കണമെന്ന് ഗുജറാത്ത് സർക്കാരിന് റിപ്പോർട്ട് നൽകിയ മൂന്നംഗ സമിതിയിൽ അംഗമായിരുന്നു ഗോധ്​ര എംഎൽഎയായ റൗൽജി.  

2002 മാർച്ച് 2ന് ദാഹോദ് ജില്ലയിലെ രൺദിക്പുരിൽ വച്ച് ബിൽക്കീസ് ബാനുവിനെ കൂട്ടംചേർന്ന് പീ‍ഡിപ്പിക്കുകയും പിഞ്ചുകുഞ്ഞ് അടക്കം അവരുടെ കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്താണ് കേസ്. 

സുപ്രീം കോടതിയുടെ നിർദേശാനുസരണം നടന്ന അന്വേഷണത്തെ തുടർന്ന് 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് 11 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ നൽകിയത്. സ്വാതന്ത്ര്യദിനത്തിൽ പ്രതികളെ മോചിപ്പിച്ചതും അവർക്ക് സ്വീകരണം കൊടുത്തതും രാജ്യമെങ്ങും ചർച്ചയായി.

English Summary: BJP mla controversial statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com