ADVERTISEMENT

ന്യൂഡൽഹി ∙ 18 വയസ്സിനു താഴെയാണെങ്കിലും ലൈംഗികമായി പ്രായപൂർത്തിയായ മുസ്‍ലിം പെൺകുട്ടിക്കു സ്വന്തം ഇഷ്ടാനുസരണം വിവാഹം കഴിക്കുന്നതിനു മുഹമ്മദീയൻ നിയമത്തിൽ തടസ്സമില്ലെന്നു ഡൽഹി ഹൈക്കോടതി വിധിച്ചു. മുസ്‍ലിം മതാചാരപ്രകാരം വിവാഹിതരായ ദമ്പതികൾക്കെതിരായ നടപടി വിലക്കിയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

പെൺകുട്ടിക്കു 18 വയസ്സായില്ലെന്നു കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് റിപ്പോർട്ടനുസരിച്ചു വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്കു 15 വയസ്സാണ്. പോക്സോ ചുമത്താൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, പെൺകുട്ടിയെ ഭർത്താവിനൊപ്പം വിട്ടു. വിവാഹബന്ധത്തിൽ ഇടപെടുന്നതു പെൺകുട്ടിയെയും ഗർഭസ്ഥ ശിശുവിനെയും ബാധിക്കുമെന്നു വ്യക്തമാക്കിയാണ് ഇവർക്കു സുരക്ഷ ഉറപ്പാക്കാൻ പൊലീസിനോടു നിർദേശിച്ചത്.

English Summary: On attaining puberty, Muslim girl can marry without parents’ consent: Delhi High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com