ADVERTISEMENT

അസുൻസിയോൻ (പാരഗ്വായ്) ∙ ലാറ്റിനമേരിക്കൻ രാജ്യമായ പാരഗ്വായിൽ സ്വാതന്ത്ര്യസ്മൃതികൾ നിറഞ്ഞ അന്തരീക്ഷത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്തു. 

അസുൻസിയോൻ നഗരസഭയാണ് നഗരഹൃദയത്തിലെ കണ്ണായ സ്ഥലം പ്രതിമ സ്ഥാപിക്കാൻ വിട്ടു നൽകിയത്. ബ്രസീലുൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രതിമ നാടിനു സമർപ്പിച്ചു. 200 വർഷം മുൻപ് പാരഗ്വായുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് തുടക്കമിട്ട കാസ ഡി ലാ ഇൻഡിപെൻഡൻഷ്യ ചരിത്ര മ്യൂസിയം വിദേശകാര്യമന്ത്രി സന്ദർശിച്ചു.

English Summary: EAM Jaishankar Unveils Mahatma Gandhi Statue In Paraguay On Maiden Visit To South America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com