അഹമ്മദാബാദ് ∙ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബൽസാരയെ (30) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗായികയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിക്കു പിന്നാലെ ഞായറാഴ്ച രാവിലെയാണ് വൽസദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിക്കരയിൽ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. ശരീരത്തിൽ മറ്റു പരുക്കുകളുണ്ടായിരുന്നില്ല. കൊലപാതകം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫൊറൻസിക് റിപ്പോർട്ടിനു കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary: Singer Vaishali Bulsara death is murder