ADVERTISEMENT

ന്യൂഡൽ‌ഹി ∙ ശാരീരിക ബന്ധത്തിനു മുൻപ് സ്ത്രീയുടെ ആധാറോ പാൻകാർഡോ നോക്കി പ്രായം കണ്ടെത്താൻ കഴിയില്ലെന്നു ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചെന്ന കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കവെയാണു കോടതിയുടെ അഭിപ്രായപ്രകടനം. പരാതിക്കാരിയായ പെൺകുട്ടിക്ക് മൂന്ന് വ്യത്യസ്ത ജനനത്തീയതികൾ രേഖകളിലുണ്ടെന്നു കോടതി പറഞ്ഞു.

2019ൽ നടന്ന സംഭവത്തിൽ 2021ൽ പരാതി കൊടുത്തതിനു ന്യായീകരണമില്ലെന്നും നിരീക്ഷിക്കുന്നു. പ്രതി പെൺകുട്ടിക്കു വൻതോതിൽ പണം നൽകിയിട്ടുണ്ട്; കേസ് ഹണി ട്രാപ്പാണോ എന്നു സംശയിക്കുന്നു. പെൺകുട്ടി ഇത്തരത്തിൽ മറ്റു പരാതികൾ നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

English Summary: Can't Check Aadhaar Card Before Sex': High Court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com