ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെയിലെ നേതൃതർക്കത്തിൽ ഒ.പനീർസെൽവത്തിന് തിരിച്ചടി; എടപ്പാടി പളനിസാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതും പനീർസെൽവത്തെ പുറത്താക്കിയതും മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. പാർട്ടി ജനറൽ കൗൺസിലിന്റെ ഈ തീരുമാനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നു ഡിവിഷൻ ബെഞ്ച് വിധിച്ചു. 

ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പനീർസെൽവം അറിയിച്ചു. ഉത്തരവിനു പിന്നാലെ എടപ്പാടി പക്ഷം നഗരത്തിലെമ്പാടും ആഹ്ലാദപ്രകടനം നടത്തി. പനീർസെൽവം പാർട്ടി കോഓർഡിനേറ്ററും എടപ്പാടി ജോയിന്റ് കോഓർഡിനേറ്ററും ആയി തുടരുന്നതിനിടെയാണു വിഭാഗീയത രൂക്ഷമായത്. പോര് മുറുകിയതോടെ പാർട്ടിയിലെ ഭൂരിഭാഗവും എടപ്പാടിക്കു പിന്നിൽ അണിനിരന്നു. 

തുടർന്ന്,  ജൂലൈ 11ലെ ജനറൽ കൗൺസിൽ യോഗത്തിലാണ് എടപ്പാടിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കിയതും പനീർസെൽവത്തെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയതും. ഇതിനെതിരെ പനീർസെൽവം നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. തുടർന്ന്, എടപ്പാടി അപ്പീൽ നൽകുകയായിരുന്നു.

English Summary: Madras HC sets aside single-judge order to maintain status quo in AIADMK leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com