ADVERTISEMENT

ഭോപാൽ ∙ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പമുള്ള 2 സംസ്ഥാന മന്ത്രിമാർ ഉദ്യോഗസ്ഥർക്കെതിരെ പരസ്യവിമർശനവുമായി രംഗത്തുവന്നതോടെ മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് ചൂടുപിടിച്ചു. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ മാറ്റാൻ നീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടയിലാണു വിമർശനം ചർച്ചയായത്. 

ജ്യോതിരാദിത്യ സിന്ധ്യയും ബിജെപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും ചേർന്നുള്ള അച്ചുതണ്ട് ഇതിനായി ശ്രമം നടത്തുന്നതായാണു വാർത്തകൾ. കഴിഞ്ഞദിവസം മുഖ്യമന്ത്രി ചൗഹാൻ ഡൽഹിയിലെത്തി ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ചർച്ച നടത്തിയത് ഈ പശ്ചാത്തലത്തിലാണെന്നും വാർത്തകൾ പരന്നിരുന്നു.

ആരോഗ്യമന്ത്രി ബ്രിജേന്ദ്രസിങ് യാദവ്, പഞ്ചായത്ത് മന്ത്രി മഹേന്ദ്ര സിങ് സിസോദിയ എന്നിവരാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ചത്. ഭരണയന്ത്രം നിശ്ചലമാണെന്നും ചീഫ് സെക്രട്ടറി ഇക്ബാൽ സിങ് ബെയ്‌ൻസ് അതിന് ഉത്തരവാദിയാണെന്നും മന്ത്രിമാർ പറഞ്ഞു.

 

English Summary: MP Ministers against officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com