പ്രാദേശിക സഖ്യങ്ങളെ പിന്തുണച്ച് സിപിഎം

cpm-logo
SHARE

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പ്രതിപക്ഷ ഐക്യ സാധ്യതകൾ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പരിശോധിച്ചു. പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ധാരണകളാകാമെന്ന അഭിപ്രായമുയർന്നു. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം ബദൽ രൂപീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന നീക്കങ്ങളെ സിപിഎം മുൻപു തള്ളിയിരുന്നു. 

ട്രേഡ് യൂണിയൻ രംഗത്തെ പാർട്ടിയുടെ പ്രവർത്തനവും യോഗം വിലയിരുത്തി. രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോ‍ഡോ; പദയാത്രയെ പാർട്ടി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വിമർശിച്ചെങ്കിലും ഇക്കാര്യം യോഗത്തിൽ ചർച്ചയായില്ലെന്നാണു വിവരം. യാത്രയെ കടന്നാക്രമിക്കേണ്ടതില്ലെന്നാണു പാർട്ടിയിലെ പൊതുവികാരം. എന്നാൽ, കേരളത്തിലെ സർക്കാരിനെ വിമർശിക്കാൻ യാത്ര ഉപയോഗിക്കുന്നുവെന്ന് നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടി. യോഗം ഇന്നും തുടരും. 

വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നു പിബി അംഗം സുഭാഷിണി അലി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. കരാർ ഒപ്പിട്ടത് യുഡിഎഫ് സർക്കാരാണ്. എന്നാൽ, പദ്ധതിക്കെതിരായ സമരത്തിനു രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇടത് സർക്കാരിനു കരാർ റദ്ദാക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

English Summary: CPM supports regional alliances

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}