‘തമാശയ്ക്ക്’ നഗ്നചിത്രം പ്രചരിപ്പിച്ചു; ഡോക്ടറെ കൊന്ന പ്രതിശ്രുത വധുവും കൂട്ടുകാരും അറസ്റ്റിൽ

prathiba
ബെംഗളൂരുവിൽ ഡോക്ടറെ മർദിച്ചുകൊന്ന കേസിൽ അറസ്റ്റിലായ ഗൗതം, പ്രതിഭ, സുശീൽ.
SHARE

ബെംഗളൂരു∙ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ മർദിച്ചുകൊന്ന പ്രതിശ്രുതവധുവും 3 സുഹൃത്തുക്കളും അറസ്റ്റിലായി. ചെന്നൈ സ്വദേശിയായ ഡോ. എൻ.വികാസ് (27) കൊല്ലപ്പെട്ട സംഭവത്തിൽ ബെംഗളൂരുവിലെ ആർക്കിടെക്റ്റ് പ്രതിഭ (27) സഹപ്രവർത്തകരായ ഗൗതം, സുശീൽ, സൂര്യ എന്നിവരാണു പിടിയിലായത്. 

യുക്രെയ്‌നിൽ എംബിബിഎസ് പഠിച്ച വികാസ് ഒരു വർഷം മുൻപ് മെഡിക്കൽ കൗൺസിൽ സ്ക്രീനിങ് ടെസ്റ്റ് പരിശീലനത്തിനായി ബെംഗളൂരുവിൽ എത്തുകയായിരുന്നു. പ്രതിഭയുമായുള്ള പ്രണയത്തെ തുടർന്ന് ഇരുവരും ഒരുമിച്ചു താമസം ആരംഭിച്ചു. ബന്ധമറിഞ്ഞ വീട്ടുകാർ വിവാഹം വാക്കാൽ ഉറപ്പിക്കുകയും ചെയ്തു.

ഇതിനിടെയാണ്, പ്രതിഭയുടെ നഗ്ന ചിത്രങ്ങൾ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചത്. ചോദ്യം ചെയ്തപ്പോൾ ‘തമാശയ്ക്കാണ്’ എന്നായിരുന്നു മറുപടിയെന്നും അപമാനം താങ്ങാനാകാതെയാണ് ഇയാളെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇരുമ്പുവടി കൊണ്ട് മർദിച്ച് അവശനാക്കിയതെന്നുമാണു പ്രതിഭയുടെ മൊഴി. ചികിത്സയിലിരിക്കെ 14നാണു മരിച്ചത്. 

സുഹൃത്തുക്കളുമായി തർക്കമുണ്ടായെന്നും അടിയേറ്റ വികാസ് ബോധരഹിതനായെന്നും ഇയാളുടെ സഹോദരനെ പ്രതിഭ വിളിച്ചറിയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

English Summary: Bengaluru doctor killed by fiance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}